കോട്ടയം : കോൺക്രീറ്റ് മിക്‌സിംഗ് യൂണിറ്റ് വാഹനത്തിൽ നിന്ന് സിമന്റ് മിശ്രിതം റോഡിൽ വീണു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പുളിമൂട് ജംഗ്ഷനിലായിരുന്നു സംഭവം. പഴയ ശീമാട്ടി റൗണ്ടാന ഭാഗം വരെയുള്ള റോഡിലാണ് കോൺക്രീറ്റ് മിശ്രിതം വാഹനത്തിൽ നിന്ന് വീണത്. റോഡിൽ കല്ലും, സിമന്റും പരന്നതോടെ ഗതാഗതവും തടസപ്പെട്ടു. കോട്ടയം അഗ്നിശമനസേനാ യൂണിറ്റ് അംഗങ്ങൾ എത്തി റോഡ് കഴുകി വൃത്തിയാക്കി.