ഏറ്റുമാനൂർ : കാവ്യവേദി ട്രസ്റ്റിന്റെ കവിത, കഥ, മിത്ര പുരസ്‌കാരങ്ങൾ 5 ന് വിതരണം ചെയ്യും. കവിതാ പുരസ്‌കാരത്തിന് ദിവാകരൻ വിഷ്ണുമംഗലത്തിന്റെ 'അഭിന്നം' , കഥാ പുരസ്‌കാരത്തിന് എസ്.അനിലാലിന്റെ 'സബ്രീന' എന്നിവയാണ് അർഹത നേടിയത്. സഹീറ എമ്മിന്റെ 'മെറ്റമാേർഫോസിസ് ' എന്ന കവിതയ്ക്കാണ് മിത്ര പുരസ്‌കാരം. രാവിലെ 9 ന് ഏറ്റുമാനൂർ എസ്.എം.എസ്.എം ലൈബ്രറി ഹാളിൽ നടക്കുന്ന ഇരുപതാമത് വാർഷികോത്സവ ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് കാവ്യവേദി ചെയർമാൻ പി.പി.നാരായണൻ അറിയിച്ചു.