rahul

നാഗ്‌പൂർ: നേപ്പാളിലെ നൈറ്റ്‌ക്ളബിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസുമായി ബന്ധപ്പെട്ട മറ്റൊരു പാർട്ടി വീഡിയോയും പുറത്തുവന്നു. നാഗ്‌പൂരിൽ യൂത്ത്‌കോൺഗ്രസ് നേതാക്കൾക്കുള്ള പരിശീലനത്തിൽ പങ്കെടുത്തവർ നടത്തിയ ആഹ്ളാദ പ്രകടനത്തിന്റെയും നൃത്തത്തിന്റെയും വീഡിയോ ആണ് ബി ജെ പി പുറത്തുവിട്ടത്. ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ലയാണ് വീഡിയോ ട്വീറ്റുചെയ്തത്. എന്നാൽ വീഡിയോ യൂത്ത്‌കോൺഗ്രസുമായി ബന്ധപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. 24 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ലൈറ്റുകൾ മിന്നിമറയുമ്പോൾ ആളുകൾ സംഗീതത്തിനൊപ്പം അടിപൊളി സ്റ്റെപ്പുകളോടെ നൃത്തം ചെയ്യുന്നത് ദൃശ്യമാണ്. എന്നാൽ സംഭവത്തോട് യൂത്ത് കോൺഗ്രസോ കോൺഗ്രസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാർട്ടി ഇതുവരെ കാണാത്ത തരത്തിലുള്ള പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ നേതാക്കളും പ്രവർത്തകരും പാർട്ടികളിൽപങ്കെടുക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇവർക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് കൂടുതൽപ്പേരും ചോദിക്കുന്നത്.

“Training? Partying? camp” of new office bearers of Maharashtra Pradesh Youth Congress! Watch video & hear the songs!

Rahul in Nepal pub, junior netas in “party training” camp

Jaisa Neta vaise follower

Party पिट चुकी है लेकिन partying यूँही चालेगी!

Partying > party work pic.twitter.com/CxCU8ukNvq

— Shehzad Jai Hind (@Shehzad_Ind) May 12, 2022

നേപ്പാളിലെ പബ്ബിൽ രാഹുൽ ഗാന്ധി വനിതാ സുഹൃത്തിനോടൊപ്പം നിൽക്കുന്ന വീഡിയോ ഈ മാസം ആദ്യമാണ് പുറത്തുവന്നത്. രാഹുലിന്റെ ഉല്ലാസ വീഡിയോ രാഷ്ട്രീയ എതിരാളികൾ വൈറലാക്കുകയും ചെയ്തു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വർഗീയ സംഘർഷങ്ങൾ അരങ്ങേറുന്നതിനിടെ പാർട്ടിയിലെ പ്രമുഖൻ നൈറ്റ് ക്ളബ്ബുകളിൽ കയറിയിറങ്ങുന്നത് കോൺഗ്രസിന്റെ പുതിയ സംസ്കാരം ആണെന്ന് ആരോപണമുയർന്നു. . എന്നാൽ നേപ്പാളിൽ ഒരു സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനാണ് രാഹുൽ പോയതെന്നും അതിന്റെ വീഡിയോ ആണ് പുറത്തുവന്നതെന്നും പറഞ്ഞായിരുന്നു കോൺഗ്രസ് അതിനെ ന്യായീകരിച്ചത്.