
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 മെയ് 7 - 1197 മേടം 24 ശനിയാഴ്ച. (മദ്ധ്യാഹ്ന ശേഷം 12 മണി 17 മിനിറ്റ് 25 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം)
അശ്വതി: എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം,ജീവിതത്തില്‍ പലവിധത്തിലുള്ള പുരോഗതി ഉണ്ടാവും.
ഭരണി : ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരണം. കുടുംബസുഖം കൂടും. ജോലി ലഭിക്കാൻ സാദ്ധ്യത ഏറും.
കാര്‍ത്തിക: ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധങ്ങൾ കിട്ടും.
രോഹിണി :കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും,യാത്രാഗുണം.
മകയിരം :ശത്രു ജയം, തൊഴിലിലും കലാരംഗത്തും പുതിയ അവസരങ്ങള്‍ ലഭിക്കും.
തിരുവാതിര : താല്‍ക്കാലിക ജോലിസ്ഥിരമാകും,പ്രശസ്ഥിയും വിജയവും ലഭിക്കും.
പുണര്‍തം :മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും,ഇന്റര്‍വ്യൂവിൽ ജയം.
പൂയം : സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും,സഹോദരില്‍നിന്നും പ്രയാസങ്ങള്‍, ശ്രദ്ധയാേടെ മാത്രം കാര്യങ്ങൾ ചെയ്യുക.
ആയില്യം :സ്ത്രീകള്‍ മുഖേന ചതിയും അപമാനവും,പണം കടം വാങ്ങിക്കേണ്ടി വരും.
മകം :തൊഴില്‍പരമായി ഉയര്‍ച്ച,ശത്രുക്കളെ പരാജയപ്പെടുത്തും.
പൂരം : ചിട്ടി ബാങ്ക് എന്നിവ മുഖേന പ്രയാസങ്ങള്‍,പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും കൂടും.
ഉത്രം : ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍ ,പ്രയാസങ്ങള്‍, കുടുംബകലഹം.
അത്തം : പാര്‍ട്ടികളില്‍ പ്രവർത്തിക്കുന്നവര്‍ക്ക് ജയം,പഠന കാര്യങ്ങളില്‍ ഉന്നത വിജയം.
ചിത്തിര : എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം, ജീവിതത്തിൽ കാര്യമായ പുരോഗതി.
ചോതി : ഉല്ലാസകരമായ അനുഭവങ്ങള്‍ , സ്ത്രീകള്‍ മുഖേനെ സന്തോഷം ലഭിക്കും.
വിശാഖം :ഗാംഭീര്യം പ്രകടിപ്പിക്കും,എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.
അനിഴം :ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം,കുടുംബത്തില്‍ സമാധാനം.
കേട്ട :ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, കുടുംബത്തിൽ സമാധാനം.
മൂലം :സ്ഥാനമാറ്റം,താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും , സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏൽപ്പിക്കരുത്.
പൂരാടം :ധനച്ചെലവ്,ദൂരയാത്രാക്ലേശം,ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും.
ഉത്രാടം :ധനാഗമാത്തിന് അനുകൂലമായ സാഹചര്യങ്ങള്‍,ജനപ്രീതിയും അംഗീകാരവും ലഭിക്കും.
തിരുവോണം : സമയത്തിന് ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍, എല്ലാം ബുദ്ധിപൂർവം തരണംചെയ്യും.
അവിട്ടം : ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും,ദാമ്പത്യ സുഖക്കുറവനുഭവപ്പെടും.
ചതയം : ശത്രു ദോഷം,രോഗങ്ങള്‍ കൊണ്ടുള്ള ധനചിലവ് ഏറും.
പൂരുരുട്ടാതി :എല്ലാവരിലില്‍ നിന്നും സഹായ സഹകരണങ്ങള്‍,ഭാര്യാഗുണം.
ഉത്രട്ടാതി :കൃഷിയില്‍ നിന്നും ധന ലാഭം,മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.
രേവതി :ദൈവീക ചിന്ത ഉടലെടുക്കും,സ്ത്രീകള്‍ മൂലം സുഖവും സമാധാനവും വ്യക്തിജീവിതത്തില്‍ ..