( മെയിൻ) ലീഡ് - സ്വർഗ്ഗത്തിലെ കട്ടുറുമ്പ് നാളെ തൊടുപുഴയിൽ ആ രംഭിക്കും ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് നാളെ തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും. ഗായത്രി അശോക് ആണ് നായിക.സ്റ്റാർ, മെമ്പർ രമേശൻ 9 -ാം വാർഡ് എന്നീ ചിത്രങ്ങളിൽ നായികയായി ഗായത്രി അശോക് അഭിനയിച്ചിട്ടുണ്ട്.ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി എന്നിവരാണ് മറ്റു താരങ്ങൾ.എ.ടി.എം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാൽ ഷൺമുഖൻ .കഥ ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം - വിജു രാമചന്ദ്രൻ ,പ്രൊജക്ട് ഡിസൈനർ -എൻ.എം.ബാദുഷ, ഛായാഗ്രഹണം- അശ്വഘോഷ്, ഗാനങ്ങൾ - സന്തോഷ് വർമ്മ ,സംഗീതം - ബിജിബാൽ, കല - കോയ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം - കുമാർ എടപ്പാൾ, പി.ആർ.ഒ പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.അതേസമയം അ​നി​ൽ​ ​ലാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ചീനാ ട്രോഫി ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന മറ്റൊരു ധ്യാൻ ശ്രീനിവാസൻ ചിത്രം.ഗ്രാ​മീ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.

​ ​ത്ര​യം​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ​ചി​ത്രം.​ ​ന​വാ​ഗ​ത​നാ​യ​ ​സ​ജി​ത് ​ച​ന്ദ്ര​സേ​ന​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സ​ണ്ണി​ ​വ​യ്‌​നും​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.
പ്ര​കാ​ശ​ൻ​ ​പ​റ​ക്ക​ട്ടെ​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​മ​റ്റൊ​രു​​ ​ചി​ത്രം.​ ​ഖാ​ലി​ ​പ​ഴ്സ് ​ഒാ​ഫ് ​ദ് ​ബി​ല്യ​നേ​ഴ്സ്,​ ​വീ​കം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളും​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​ബു​ള്ള​റ്റ് ​ഡ​യ​റീ​സ് ,​പാ​ർ​ട്ണേ​ഴ്സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ധ്യാൻ ജോ​യ് ​ഫു​ൾ​ ​എ​ൻ​ജോ​യ് ​എ​ന്ന​ ​ചി​ത്ര​ത്തിലുംനായകനായി അഭിനയിക്കുന്നുണ്ട്.