beypore-uru

ബേപ്പൂർ: ലക്ഷദ്വീപിലേക്ക് പോകുകയായിരുന്ന ഉരു ബേപ്പൂരിൽ കടലിൽ മുങ്ങി. ബേപ്പൂരിൽ നിന്നും അന്ത്രോത്തിലേക്ക് പുറപ്പെട്ട ഉരുവാണ് 10 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ മുങ്ങിയത്. അർദ്ധരാത്രിയിൽ അപകടമുണ്ടായ ഉടൻ ഇതിലെ ജീവനക്കാർ കോസ്‌റ്റ്‌ഗാർഡിനെ ബന്ധപ്പെട്ടു. തുടർന്ന് കോസ്‌റ്റ്‌ഗാർഡ് സ്ഥലത്തെത്തി ജീവനക്കാരായ ആറ് പേരെയും രക്ഷപ്പെടുത്തി.

കൃത്യസമയത്ത് കോസ്‌റ്റ്‌ഗാർഡ് എത്തിയതോടെ വലിയ ദുരന്തം ഒഴിഞ്ഞു. അബ്‌ദുൾ റസാഖ് എന്നയാളുടെ ഉടമസ്ഥതയിലുള‌ളതാണ് ഉരു. കോസ്‌റ്റ്‌ഗാർഡിന്റെ സി404 കപ്പലാണ് ഉരുവിലുണ്ടായിരുന്നവരെ രക്ഷിച്ചത്.