himanta-biswa-sarma

ന്യൂഡൽഹി:ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചുകൊണ്ട് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്ത്. രാജ്യത്തെ എല്ലാ മുസ്ലീം സ്ത്രീകളും ഈ നിയമം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു മുസ്ലീം സ്ത്രീയും തന്റെ ഭർത്താവ് തന്നെക്കൂടാതെ മറ്റ് മൂന്ന് സ്ത്രീകളെക്കൂടി വീട്ടിലേക്ക് ഭാര്യയായി കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല.നിങ്ങൾ മുസ്ലീം വിഭാഗത്തിൽപ്പെട്ട ഏതെങ്കിലും യുവതിയോട് ചോദിക്കൂ. ഏകീകൃത സിവിൽ കോഡ് രാജ്യത്തെ എല്ലാ മുസ്ലീം സ്ത്രീകളുടെയും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സ്ത്രീകൾക്ക് നീതി ലഭിക്കണമെങ്കിൽ മുത്തലാക്ക് റദ്ദാക്കിയ നടപടി പോലെ ഏകീകൃത സിവിൽ കോഡ് നിലവിൽ കൊണ്ടുവരണമെന്നും ശർമ്മ കൂട്ടിച്ചേർത്തു.

ഭരണഘടനയുടെ ആർട്ടിക്കിൾ 44 ന് കീഴിൽ വരുന്ന ഏകീകൃത സിവിൽ കോ‌ഡ് മതം ലിംഗം എന്നിവയ്ക്ക് അതീതമായി ഏല്ലാ പൗരന്മാർക്കും തുല്യമായി ബാധകമായ വ്യക്തിനിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിർദേശമാണ്. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം, തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ല ഒരു പൊതുനിയമമാണ് ഇത്.