
അരുമാനൂർ: മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പൂവാർ ഗ്രാമ പഞ്ചായത്ത് അരശുംമൂട് വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ഷിനുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അരുമാനൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്‌തു. കാഞ്ഞിരംകുളം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ശിവകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ, എം. വിൻസെന്റ് എം.എൽ.എ, നെയ്യാറ്റിൻകര സനൽ, വിൻസെന്റ് ഡി. പോൾ, മാരായമുട്ടം സുരേഷ്, ആഗ്നസ് റാണി, അഡോൾഫ് മൊറായിസ്, സി.എസ്. ലെനിൻ, സുധാകരൻ, കരുംകുളം ജയകുമാർ, ലക്ഷ്മി, വിനോദ് കോട്ടുകാൽ, അരുൺ പി.എസ്, ആർ. മഹേഷ്, എസ്. മുരുകൾ, എസ്. സനീഷ്, വി.എസ്. ഷിനു എന്നിവരും സംസാരിച്ചു.