പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സി.ബി.ഐ 5 ദി ബ്രെയിൻ. സീരീസിലെ ആദ്യ ചിത്രമിറങ്ങി മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാഗം പുറത്തുവരുന്നത്.
1988 ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സി.ബി.ഐ സീരിസിന്റെ തുടക്കം. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ, നേരറിയാൻ സി.ബി.ഐ എന്നിവയും പുറത്തിറങ്ങി.
സി.ബി.ഐ 5 മികച്ച ചിത്രമാണെന്ന് ചിറകൊടിഞ്ഞ കിനാവുകൾ, വൺ എന്നീ ചിത്രങ്ങളുടെ സംവിധായകൻ സന്തോഷ് വിശ്വനാഥ് പ്രതികരിച്ചു. എല്ലാവരും തീയേറ്ററിൽ വന്ന് ചിത്രം കാണാനും അദ്ദേഹം ആവശ്യപ്പെട്ടു.
മുകേഷ്, രഞ്ജി പണിക്കർ, ജഗതി ശ്രീകുമാർ, ആശാ ശരത്ത്, അൻസിബ, രമേശ് പിഷാരടി, സുദേവ്, സായ് കുമാർ, സൗബിൻ, സുരേഷ് കുമാർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, കൊല്ലം രമേശ് എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രകടനം മികച്ചതായിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. സി.ബി.ഐ 6 നായി കാത്തിരിക്കുന്നുവെന്നും ഇവർ പറയുന്നു. കൂടുതൽ പ്രതികരണങ്ങൾ കാണാം...
