തിരുവനന്തപുരം: ലോക ആസ്ത്‌മ ദിനമായ നാളെ പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാവിലെ ഏഴുമുതൽ ഏഴരവരെ മ്യൂസിയം കോമ്പൗണ്ടിൽ വാക്കത്തോൺ സംഘടിപ്പിക്കും. രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ-പ്രതിവിധി സങ്കേതങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കാനാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ.എൽ. ജിനാ ഡാലസ് പറഞ്ഞു. പങ്കെടുക്കാൻ താത്പര്യമുള്ളവർ അന്നുരാവിലെ ഏഴിനു മുമ്പ് മ്യൂസിയം കോമ്പൗണ്ടിലെത്തണം. ഡോ. സുധീന്ദ്രഘോഷ് ഫ്ളാഗ് ഓഫ് ചെയ്യുന്ന വാക്കത്തോണിൽ ഡോ.എം. രവീന്ദ്രൻനായർ സമാപനസന്ദേശം നൽകും.