the-whistling-village

അന്യനാട്ടിലെത്തിയാൽ നമ്മളെ ഏറെ വട്ടംച്ചുറ്റിക്കുന്നത് അവിടത്തെ ഭാഷയായിരിക്കും അല്ലേ? ഭക്ഷണവും സംസ്കാരവുമൊക്കെ ആസ്വദിക്കാൻ സാധിക്കുമെങ്കിലും ഭാഷ മനസിലാക്കാൻ നമ്മൾ പണിപ്പെടും. എന്നാൽ ഇന്ത്യയിലെ ഈ ഗ്രാമത്തിൽ ആളെ തിരിച്ചറിയണമെങ്കിൽ പാട്ടും ഈണവുമാണ് ഓർത്തുവയ്ക്കേണ്ടത്. ചൂളമടിക്കുന്നത് മോശം പ്രവണതയായി കാണുന്ന നമ്മുടെ നാടിന് വിപരീതമാണ് ഇവിടത്തെ രീതികൾ. ഇവിടെ ഓരോ മനുഷ്യന്റെ പേരും പ്രത്യേക ഈണത്തിലെ ചൂളം വിളിയാണ്. ഇന്ത്യയിലെ വിസിലിംഗ് വില്ലേജെന്നും സിംഗിംഗ് വില്ലേജ് എന്നും അറിയപ്പെടുന്ന ഈ ഗ്രാമത്തെ പരിചയപ്പെടാം.

kongthong

മേഘാലയിലെ കോംഗ് തോംഗ് എന്ന ഗ്രാമത്തിൽ എപ്പോഴും പാട്ടിന്റെയും ഈണങ്ങളുടെയും ചൂളം വിളികളുടെയും ബഹളമാണ്. പരസ്പരം കലഹിക്കാനും സ്നേഹിക്കാനും പാട്ടിനെ കൂട്ടുപിടിക്കുന്നവരാണിവർ. ഏഴുന്നൂറോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. ഓരോരുത്തരുടെയും പേര് ഒരു പാട്ടോ ഈണമോ ആയിരിക്കും. ഇത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും.

kongthong

ഗ്രാമത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ അതിന്റെ മാതാവ് ഒരു പാട്ടോ ഈണമോ ചിട്ടപ്പെടുത്തും. അമ്മയുടെ ഹൃദയത്തിൽ നിന്ന് രൂപപ്പെടുന്ന ഈണമാണിതെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. പ്രകൃതിയിലെ ശബ്ദങ്ങളാണ് പേരിടുന്നതിനായി തിരഞ്ഞെടുക്കുന്നത്. കാറ്റുമൂളുന്നതും, നദിയൊഴുകുന്നതുമെല്ലാം പേരിടാനായി തിരഞ്ഞെടുക്കാറുണ്ട്.

kongthong

നൂറ്റാണ്ടുകൾക്ക് മുൻപ് ആചരിച്ചു തുടങ്ങിയ പേരിടൽ രീതി തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായാണ് ഗ്രാമവാസികൾ കരുതുന്നത്. ജിംഗ്രവെയ് ലോബെ എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഗ്രാമവാസികൾക്ക് ഈ പേര് ഓർമിക്കാൻ എളുപ്പമാണെങ്കിലും പുറത്ത് നിന്നെത്തുന്നവർക്ക് എളുപ്പത്തിൽ ഓർമിക്കാനായി അധികമായി ഒരു പേരും ഗ്രാമത്തിൽ ചിലർക്കുണ്ട്.

kongthong