ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സി.ബി.ഐ 5 ദി ബ്രെയിൻ. 17 വർഷങ്ങൾക്കു ശേഷം സേതുരാമയ്യരായി വീണ്ടും മമ്മൂട്ടി എത്തിയതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവാണ് ചിത്രത്തിലെ പ്രധാന ആകർഷണം.
സേതുരാമയ്യരുടെ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന വിക്രമായി വേഷമിട്ടിരുന്ന ജഗതിയെ കഥാഗതിയിൽ സുപ്രധാന വഴിത്തിരിവാകുന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
മുകേഷ്, രഞ്ജി പണിക്കർ, ജഗതി ശ്രീകുമാർ, ആശാ ശരത്ത്, അൻസിബ, രമേശ് പിഷാരടി, സുദേവ്, സായ് കുമാർ, സൗബിൻ, സുരേഷ് കുമാർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, കൊല്ലം രമേശ് എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
