puzhu

പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തി ഒന്നിന് പുറകേ ഒന്നായി മമ്മൂട്ടി ചിത്രങ്ങൾ പുറത്തിറങ്ങുകയാണ്. 17 വർഷങ്ങൾക്കു ശേഷം സേതുരാമയ്യരായി വീണ്ടും മമ്മൂട്ടി എത്തിയതിന്റെ ത്രില്ലിലാണ് പ്രേക്ഷകരിപ്പോൾ. സി.ബി.ഐ 5 ദി ബ്രെയിൻ തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്ക് ശേഷം തന്റെ പുതിയ ചിത്രമായ പുഴുവിന്റെ ഒഫീഷ്യൽ ട്രെയിലർ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. താരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവച്ചത്. മേയ് 13ന് ചിത്രം ഒടിടിടിയിലാണ് എത്തുന്നത്.

ഉദ്യേഗം ജനിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. പാർവതി തിരുവോത്തും മമ്മൂക്കയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. എസ് ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് റത്തീനയാണ്. ഹർഷദ്, ഷർഫു, സുഹാസ് എന്നിവരാണ് തിരക്കഥ രചിച്ചത്.