eid

ദുബായ് : സൗദി അറേബ്യ, ഖത്തർ, കുവൈ​റ്റ്, ബഹ്‌റൈൻ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽ ഇന്ന് ഈദുൽഫിത്ർ. ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് ഇന്നലെ റമസാൻ 30 പൂർത്തിയാക്കി ഇന്ന് പെരുനാൾ ആഘോഷിക്കുന്നത്. ഒമാനിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായി.


മിക്ക ഗൾഫ് രാജ്യങ്ങളിലും കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ സജീവമാണ്. അബുദാബിയിൽ ആഘോഷ പരിപാടികളിൽ മുഴുവൻ പങ്കെടുക്കാൻ അനുമതിയുണ്ടെങ്കിലും അടച്ചിട്ട മുറികളിലും മ​റ്റും മാസ്‌ക് ധരിക്കുന്നതടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

യു.എ.ഇയിൽ പെരുന്നാൾ നമസ്‌കാരവും പ്രഭാഷണവും 20 മിനിറ്റിൽ കൂടാൻ പാടില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഫിലിപ്പീൻസ്, ബ്രൂണെയ്, മലേഷ്യ, ലെബനൻ എന്നിവിടങ്ങളിലും ഇന്നാണ് ചെറിയ പെരുനാൾ. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ പെരുനാൾ നാളെ ആഘോഷിക്കും.