
നമുക്കേവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് കാരറ്റെങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ പ്രധാനമായും പോഷകഗുണമുള്ളതാക്കുന്നത്.
രോഗപ്രതിരോധശക്തിയ്ക്കും മികച്ച കാഴ്ച ഉറപ്പാക്കാനും സഹായിക്കുന്ന കാരറ്റ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണ്. കാരറ്റ് ജ്യൂസ് , ഓക്സിഡേഷൻ മൂലമുണ്ടാകുന്ന നാശത്തെ ഇല്ലാതാക്കുകയും ഹൃദ്രോഗ സാദ്ധ്യതയെ പ്രതിരോധിക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം എന്നിവ ഉൾപ്പെടെയുള്ള ശരീരത്തിനാവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങൾ അടങ്ങിയതാണ് ഈ ആരോഗ്യദായകമായ പച്ചക്കറി. അതിനാൽ ആ ഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും കാരറ്റ് സൂപ്പ് കഴിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്താൻ ഉത്തമമാണ് .