csc

തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരമുള്ള കോമൺ സർവീസ് സെന്ററുകളുടെ (സി.എസ്.സി) പ്രവർത്തനം സംസ്ഥാന സർക്കാർ തടസപ്പെടുത്തുന്നുവെന്ന് പരാതി.

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സി.എസ്.സികളാണ്‌ കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾക്കായി പ്രവർത്തിക്കുന്നത്. കേരളത്തിൽ മാത്രമാണ് അക്ഷയ എന്ന പേരിൽ മറ്റൊരു സേവന കേന്ദ്രമുള്ളത്. കേരളത്തിൽ കേന്ദ്ര അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സി.എസ്.സികളെ പ്രവർത്തന രഹിതമാക്കാനുള്ള നീക്കങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുവെന്നു സി.എസ്.സി വില്ലേജ് ലെവൽ സംരംഭക (വി.എൽ.ഇ) അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ.ആർ. പത്മകുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സി.എസ്.സി കേന്ദ്രങ്ങളെ ആശ്രയിച്ച് ഏകദേശം 30,000ത്തോളം കുടുംബങ്ങൾ ജീവിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അധികാരികളെയും, കളക്ടർമാരെയും ഉപയോഗിച്ച് സിഎസ്.സി കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പത്മകുമാർ പറഞ്ഞു.