
കോഴിക്കോട്: പി.സി ജോർജിന്റെ അറസ്റ്റ് ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. കേരളത്തിലെ രണ്ട് മുൻ മുഖ്യമന്ത്രിമാർ പറഞ്ഞതിലപ്പുറം ഒന്നും പി.സി. ജോർജ് പറഞ്ഞിട്ടില്ല. കേരളം ഇരുപതുവർഷം കൊണ്ട് ഇസ്ലാമിക രാജ്യം ആകുമെന്നും ചെറുപ്പക്കാരെ ഉൾപ്പെടെ പലവിധത്തിലും മതപരിവർത്തനം ചെയ്യുന്നുവെന്നും പറഞ്ഞ വി.എസ് അച്യുതാനന്ദനും, സംഘടിത ശക്തിയിലൂടെ മുസ്ലിം ന്യൂനപക്ഷം അനർഹമായത് നേടുന്നു എന്നുപറഞ്ഞ എ.കെ ആന്റണിയും വ്യക്തമാക്കിയതിലപ്പുറമൊന്നും പി.സി.ജോർജ് പറഞ്ഞിട്ടില്ല. ലൗ ജിഹാദും, നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന് സി.പി.എംതന്നെ പല അവസരത്തിലും അംഗീകരിച്ചതാണ്.