
ഫറോക്ക്: സ്വത്തു തർക്കത്തിൽ അനുജന്റെ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു. ഫറോക്ക് ചെറുവണ്ണൂർ പുതിയ പാലത്തിനു സമീപം താഴത്തെ പുരയ്ക്കൽ ചന്ദ്രഹാസനാണ്(76) മരിച്ചത്.
തർക്കത്തിനിടെ തലയ്ക്കടിയേറ്റതാണ് മരണകാരണം. ഇന്നലെ ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ചെറുവണ്ണൂരിൽ ഏഴു പേർക്കു കൂടിയുള്ള 10 സെന്റ് ഭൂമി ഭാഗിക്കാത്തതിൽ സഹോദരന്മാർ തമ്മിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാങ്ങ പറിക്കാനായി ചന്ദ്രഹാസൻ എത്തിയപ്പോൾ ഭൂമി ഭാഗം വയ്ക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു. തുടർന്ന് തർക്കമുണ്ടാവുകയും അനുജൻ ആക്രമിക്കുകയുമായിരുന്നു. പട്ടിക കൊണ്ടാണ് തലയ്ക്കടിച്ചത്. മാലതിയാണ് ഭാര്യ. മക്കൾ: നിമ്മി, നിഖിൽ, നിധീഷ്. മരുമകൻ: സന്ദീപ്.