
കോഴിക്കോട്: ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച ഈദുൽ ഫിത്വർ (ചെറിയ പെരുനാൾ) ആയിരിക്കുമെന്ന് ഖാസിമാർ കോഴിക്കോട്ട് അറിയിച്ചു.ചെറിയ പെരുന്നാൾ ചൊവ്വാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും തിരുവനന്തപുരത്ത് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.