kk

വീട് വില്പനയ്ക്ക് വയ്‌ക്കുമ്പോൾ അതിനൊപ്പം ഫർണിച്ചറും മറ്റു വീട്ടുസാധനങ്ങളും നൽകുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ വീടിനൊപ്പം തന്റെ മുൻഭർത്താവിനെയും കൂടി വില്പനയ്ക്ക് വച്ച യുവതി ഈ ഫ്ലോറി‌‌‌ഡക്കാരി മാത്രമേ കാണൂ.

ക്രിസ്റ്റൽ ബോൾ എന്ന 43 കാരിയാണ് തന്റെ പഴയ വീടിനൊപ്പം മുൻ ഭർത്താവ് റിച്ചാർഡിനെയും വില്പനയ്ക്ക് വച്ചത് . . ഏഴ് വർഷം നീണ്ട ദാമ്പത്യം ഇവർ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. വിവാഹമോചിതരായെങ്കിലും മക്കൾക്കു വേണ്ടി അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. നിരവധി ബിസിനസ് സംരംഭങ്ങളും ഇരുവരുടെയും പേരിലുണ്ട്.. അതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറിയത്.

kk

ഫ്ലോറിഡയിലെ പനാമ സിറ്റി ബീച്ചിലുള്ള മൂന്നു വീടുകളിൽ രണ്ടെണ്ണം വിൽക്കാനാണായിരുന്നു ക്രിസ്റ്റലിന്റെ പദ്ധതി. ഇതിൽ ഒന്നിൽ റിച്ചാർഡ് താമസിക്കുന്നുണ്ട്. 69900 ഡോളറാണ് (5 കോടി രൂപ) വീടിന്റെ വില. എന്നാൽ റിച്ചാർഡിനെ അവിടെ തന്നെ താമസിക്കാൻ അനുവദിക്കുകയാണെങ്കിൽ തുകയിൽ ഇളവുണ്ടാകുമെന്നാണ് പരസ്യത്തിൽ പറയുന്നത്.. വീടിന്റെ ചിത്രങ്ങളിലെല്ലാം റിച്ചാർഡിനെയും കാണാം.. ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും അറ്റകുറ്റപ്പണികൾക്കുമെല്ലാം റിച്ചാർഡിന്റെ സഹായം പുതിയ ഉടമയ്ക്ക് ലഭിക്കുമെന്നും പരസ്യത്തിലുണ്ട്.

മൂന്നു കിടപ്പുമുറികളും രണ്ടു ബാത്‌റൂമുകളും സ്വിമ്മിംഗ് പൂളും ഹോട്ട് ടബ്ബും എല്ലാം ഉൾപ്പെടുന്ന വീടാണ് ഇത്. എന്നാൽ നിലവിലെ നിയമങ്ങൾക്ക് എതിരാണ് പരസ്യം എന്ന് ചൂണ്ടിക്കാട്ടി പരസ്യ കമ്പനികൾ ഇത് നീക്കം ചെയ്‌തിരുന്നു. വിചിത്ര പരസ്യത്തിന് നിരവധി ആളുകൾ കമന്റുകൾ നൽകിയിട്ടുണ്ടെഹ്കിലും വിൽപനകാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല.

kk