
തിരുവനന്തപുരം : നടി മഞ്‌ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന് സംശയിക്കുന്നുവെന്ന മുൻ വെളിപ്പെടുത്തലിന് ശേഷം വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. തന്റെ വെളിപ്പെടുത്തലിൽ മഞ്ജു വാര്യർ മൗനം പാലിക്കുന്നതിനെ വിമർശിച്ചാണ് സംവിധായകന്റെ കുറിപ്പ്.
മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോൾ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക. നിങ്ങൾക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകൾക്ക് വേണ്ടിയും. ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുെവന്നും സനൽകുമാർ ശശിധരൻ കുറിച്ചു.
സനൽകുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട മഞ്‍ജു, എന്നെക്കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നു. മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോൾ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക. നിങ്ങൾക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകൾക്ക് വേണ്ടിയും. ജീവിതത്തെ അഭിനയം കൊണ്ട് അതിജീവിക്കാമെന്ന നിങ്ങളുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ഇപ്പോഴത് സത്യമായെന്നും തോന്നുന്നു. എനിക്കിതിലപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന വേദന ബാക്കിയുണ്ടെങ്കിലും ജീവിതം എന്ന നാടകം ഇങ്ങനെയൊക്കെ ആണല്ലോ എന്ന ഒരു ചെറുപുഞ്ചിരി അതിനു മൂടിയാവുന്നു. ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു