kk

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ബാച്ചിലേഴ്‌സ് പറുദീസ എന്ന് വിളിക്കപ്പെടുന്ന തായ്‌ലൻഡ്, വിനോദസഞ്ചാരികൾക്ക് അതുല്യവും അവിസ്മരണീയവുമായ അനുഭവങ്ങൾ ആസ്വദിക്കാൻ കഴിയുന്ന സുന്ദരവും രസകരവുമായ സ്ഥലങ്ങളാൽ നിറഞ്ഞ വിനോദ കേന്ദ്രമെന്ന നിലയിലും പ്രശസ്തമാണ് ഈ രാജ്യം.

ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ അമിത ജനസംഖ്യയെ നേരിടാൻ വിചിത്രമായ സമീപനം സ്വീകരിച്ച തായ്‌ലൻഡിൽ ഒരു കഫേയുണ്ട്, ട്രാവൽ കണ്ടന്റ് ക്രിയേറ്ററും സോഷ്യൽമീഡിയ ഇൻഫ്ലുവെൻസറുമായ മൊഹ്‌നിഷ് ദൗൽത്താനി അടുത്തിടെ പങ്കുവച്ച വീഡിയോയിലാണ് ബാങ്കോക്കിലെ ഈ കഫേയെ കുറിച്ച് വിശദീകരിക്കുന്നത്.

ബാങ്കോക്കിലെ സുഖുംവിറ്റ് റോഡിന് സമീപമാണ് 'കോഫി ആൻഡ് കോണ്ടംസ്' എന്ന ഈ കഫേയുള്ളത്. മറ്റ് കഫകളിൽ നിന്നും ഈ കഫേയ്ക്ക് ഒരു പ്രത്യേകതയുണ്ടെന്നാണ് വീഡിയോയിൽ മൊഹ്‌നിഷ് പറയുന്നത്. കോണ്ടം അഥവാ ഗർഭനിരോധന ഉറകളുടെ തീമിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. .പ്രതിമകളുടെ വസ്ത്രങ്ങളോ പൂക്കളുടെയോ സാന്താക്ലോസിന്റെ താടിയോ വിളക്കുകളോ ആകട്ടെ, ഈ സ്ഥലത്തിനുള്ളിലെ മിക്കവാറും എല്ലാം വ്യത്യസ്ത നിറങ്ങളിലുള്ള കോണ്ടം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ സവിശേഷമായ ആശയത്തിന് പിന്നിലെ കാരണം വിശദീകരിച്ചുകൊണ്ട്, അടിക്കുറിപ്പിൽ, മോഹ്‌നിഷ് കഫേയുടെ സ്ഥാപകന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. “എന്തുകൊണ്ട് ഈ പേര്? സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം മുന്നോട്ട് കൊണ്ട് വന്നതെന്ന് കാബേജ് ആൻഡ് കോണ്ടംസ് ചെയർമാൻ മെച്ചായി വീരവൈദ്യ പറഞ്ഞു.ലൈംഗികബന്ധം, കുടുംബാസൂത്രണം, രോഗങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി കഫേ തമാശകളും ദൃശ്യങ്ങളും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനും പുറമേ പോപ്പുലേഷൻ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അസോസിയേഷന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വരുമാനം ഉണ്ടാക്കാനും റെസ്റ്റോറന്റ് ലക്ഷ്യമിടുന്നതായും മെച്ചായി പറഞ്ഞു. ജനനനിയന്ത്രണം വിപണിയിലെ പച്ചക്കറികൾ പോലെ ആക്‌സസ് ചെയ്യാവുന്നതും എളുപ്പമുള്ളതുമായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു,​

View this post on Instagram

A post shared by Mohnish Doultani (@mohnishdoultani)

വർണ്ണാഭമായ കോണ്ടം പതിപ്പിച്ച മേശകൾ ഉൾപ്പെടെയുള്ള കോണ്ടം ഉപയോഗിച്ചാണ് കഫേയ്ക്കുള്ളിലെ മിക്ക അലങ്കാരങ്ങളും ചെയ്തിരിക്കുന്നത്. ചുവരുകൾക്ക് കുറുകെ പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളും ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മോഹ്‌നിഷ് പറയുന്നു. .