
വിവാഹവുമായി ബന്ധപ്പെട്ട പല വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് പതിവാണ്. അതിൽ പലപ്പോഴും വധുവിന്റെയും സുഹൃത്തുക്കളുടെയും ഡാൻസ് വീഡിയോകൾ ആയിരിക്കും കൂടുതലും. എന്നാൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് വരന്റെയും സുഹൃത്തുക്കളുടെയും നൃത്തത്തിന്റെ വീഡിയോയാണ്. വിവാഹവേദിയിൽ കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്ത് വധുവിന്റെ ഹൃദയം കീഴടക്കാൻ ശ്രമിക്കുന്ന വരനെയാണ് കാണുന്നത്. പുഷ്പയിലെ 'ശ്രീവല്ലി' എന്ന പാട്ടിന് ചുവടുവച്ച വരൻ വധുവിനെ മാത്രമല്ല അവിടെ കൂടിയിരുന്നവരുടെയെല്ലാം ഹൃദയം കീഴടക്കുകയായിരുന്നു.
വരണമാല്യം അണിഞ്ഞ ശേഷം വരന്റെ സുഹൃത്തുക്കളെല്ലാം വേദിയിലെത്തുന്നു. പിന്നെ എല്ലാവരും ചേർന്ന് ഡാൻസ് ചെയ്യുന്നു. ഇത് കണ്ടുനിൽക്കുന്ന വധുവിന്റെ സന്തോഷവും ദൃശ്യങ്ങളിൽ കാണാം. navin_anna__fanpage എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പതിനാല് ലക്ഷത്തോളം പേർ കണ്ട വീഡിയോയ്ക്ക് പത്ത് ലക്ഷത്തോളം ലൈക്കാണ് ലഭിച്ചത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.