
ലോകനേതാക്കളുമായി ഗൗരവമേറിയ വിഷയങ്ങൾ ചർച്ചചെയ്യുകയും ജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് നമ്മൾ കൂടുതലായി കാണുന്നത്. മാത്രമല്ല വേദികളിലും റാലികളിലും മറ്റും കടുത്ത ഭാഷയിൽ പ്രതിപക്ഷത്തെ വിമർശിക്കുകയും യുവജനതയോട് ആഹ്വാനങ്ങൾ നടത്തുകയും ചെയ്യുന്ന മോദിയെയാണ് നമുക്ക് പരിചയം. എന്നാൽ ഒരു ബാലന്റെ നിഷ്കളങ്കമായ പാട്ടിന് താളം പിടിക്കുന്ന പ്രധാനമന്ത്രിയെ കാണുകയെന്നത് വിളരമായിരിക്കും. പ്രധാനമന്ത്രി തന്നെ അത്തരമൊരു കാഴ്ച പങ്കുവച്ചിരിക്കുകയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ.
തന്റെ യുവ സുഹൃത്ത് നന്നായി പാടിയില്ലേ എന്ന ചോദ്യത്തോടൊപ്പമാണ് മോദി ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്.
ലോകത്തെ ഏറ്റവും നല്ല പ്രധാനമന്ത്രിയെന്നും കുട്ടിയ്ക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത വിലയേറിയ അനുഭവമെന്നും നിരവധി പേർ കമന്റ് ചെയ്തു. മോദി മഹാനാണെന്നും ചിലർ അഭിപ്രായപ്പെട്ടു.