
പാമ്പുകളെ പേടിയില്ലാത്തവർ വളരെ ചുരുക്കമായിരിയ്ക്കും. പാമ്പിനെ പിടികൂടുന്നവരെ അത്ഭുതത്തോടെ നോക്കിക്കാണുന്നവരാണ് ഏറെയും. എന്നാൽ അവയെ തോളിലേറ്റി നൃത്തം വയ്ക്കുകയാണ് ഒരു യുവാവ്.
രണ്ട് ഭീമൻ പെരുമ്പാമ്പുകളെ തോളിലേറ്റി നൃത്തം ചെയ്യുന്ന യുവാവിന്റെ വീഡിയോ വെെറലാവുകയാണ്. 20 അടിയോളം നീളമുള്ള റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുമായാണ് യുവാവിന്റെ നൃത്തം.
മുതലയെ പോലും ഒന്നോടെ വിഴുങ്ങാന്‍ ശേഷിയുള്ളവയാണ് റെറ്റിക്യുലേറ്റഡ് പൈതൺ. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. വേൾഡ് ഓഫ് സ്നേക്ക് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.