bagyalekshmi

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ലൂസിസി) മന്ത്രിയോട് ആവശ്യപ്പെട്ടതെന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് നടിയും ഡബ്ലിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. റിപ്പോർട്ട് പുറത്തുവിട്ടാൽ പ്രതിരോധത്തിലാകുന്നത് പരാതിക്കാരി തന്നെയായിരിക്കുമെന്ന് അവർ പ്രതികരിച്ചു

റിപ്പോർട്ട് പുറത്തുവന്നാൽ പലരുടെയും മുഖങ്ങൾ വികൃതമാകും. എന്നാൽ സമൂഹത്തിന്റെ മനോഭാവമനുസരിച്ച് അത് താത്കാലികമായിരിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിയമമന്ത്രി വെളിപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെ മന്ത്രിക്ക് സമർപ്പിച്ച കത്തിന്റെ പൂർണരൂപം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് സംഘടന രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ടെന്നായിരുന്നു ഡബ്ലൂസിസി കത്തിൽ പറയുന്നത്