
ന്യൂഡൽഹി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. മേയ് 31ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ജൂൺ 3ന് നടക്കും. മേയ് 11നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മേയ് 16നായിരിക്കും പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി.
തൃക്കാക്കര എം എൽ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഇപ്പോൾ ഇവിടെ ഉപതിരഞ്ഞെടുപ്പ് വരുന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കിൽ കൂടി ഈ ഉപതിരഞ്ഞെടുപ്പ് വിജയിച്ചാൽ നിയമസഭയിൽ എൽ ഡി എഫിന് നൂറ് സീറ്റുകൾ ആകും എന്നതിനാൽ തന്നെ ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിന് വളരെയേറെ പ്രാധാന്യം നൽകാൻ സാദ്ധ്യതയുണ്ട്. മറുവശത്ത് പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിച്ചേക്കാൻ സാദ്ധ്യതയുണ്ടെന്ന തരത്തിൽ വാർത്തകളുണ്ട്. യു ഡി എഫ് ഇതിനെകുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.