manthi

മലപ്പുറം: വേങ്ങരയിലെ ഹോട്ടലിൽ നിന്ന് മന്തി ബിരിയാണി കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങര ഹൈസ്കൂളിന് സമീപമുള്ള മന്തി ഹൗസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യപ്രവർത്തകർ ഹോട്ടൽ അടപ്പിച്ചു.

രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. വിഷബാധയേറ്റ എട്ടുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവർ ആശുപത്രി വിട്ടതായി അധികൃതർ വ്യക്തമാക്കി.

അതേസമയം ചെദേവനന്ദയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനാ ഫലങ്ങൾ കൂടെ വന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം കൂടെ വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

സംഭവത്തിൽ ഷവർമ്മ ഉണ്ടാക്കിയ ഹോട്ടലിന്റെ ഉടമയെയും പ്രതി ചേർത്തിട്ടുണ്ട്. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേർത്തത്. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. ഇയാൾ വിദേശത്താണ്.