kk

തിരുവനന്തപുരം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി നിർണട ചർച്ചകൾ സജീവമാക്കി മുന്നണികൾ. മേയ് 31ന് നടക്കുന്ന തിരഞ്ഞെടുപ്പിന് പത്രിക നൽകുന്നതിന് കേവലം പത്തുദിനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മെയ് പതിനൊന്നിനാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. അതിനാൽതന്നെ ചർച്ചകൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡിഎയും.

ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കോൺഗ്രസ് കടന്നിട്ടുണ്ട് സ്ഥാനാർത്ഥി നിർണയ ചർച്ച നാളെ നടക്കും. തിരുവനന്തപുരത്താണ് യോഗം ചേരുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചർച്ചകളും നാളെ നടക്കും.പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനാണ് മുൻഗണന. . ഇതിന്റെ കൃത്യമായ സൂചനയാണ് കഴിഞ്ഞ ദിവസത്തെ പൊതു പരിപാടിയില്‍ ഉമ പങ്കെടുത്തതിലൂടെ ലഭിക്കുന്നത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിന്റെ ജീവന്‍ മരണ പോരാട്ടമായി മാറും. അതേസമയം തൃക്കാക്കരയിൽ സ്ഥാനാ‍ർത്ഥിയാകുന്നതിനെക്കുറിച്ച് തനിക്കൊന്നും ഇപ്പോൾ അറിയില്ലെന്ന് പി.ടി തോമസിൻ്റെ പത്നി ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊച്ചിയിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിലേക്ക് പോകാതെ ഇവിടെ തന്നെ തീരുമാനമുണ്ടാകും. സിൽവ‍ർ ലൈൻ വിവാദങ്ങടക്കം തുറന്നു കാട്ടിയാക്കും കോൺ​ഗ്രസ് പ്രചാരണം നടത്തുകയെന്ന് വി.ഡി .സതീശൻ പറഞ്ഞു.

അതസമയം എൽ.ഡി.എഫ് തിരഞ്ഞെടുപ്പിന് സജ്ജമെന്ന് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. വോട്ടുചോജിക്കുന്നത് കേരളത്തിന്റെ സമഗ്ര വികസനത്തിനെന്നും ജയരാജൻ പറ‌്ഞു. നിരവധി കെ.വി. തോമസുമാർ എൽ.ഡി.എഫിനായി ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സില്‍വര്‍ ലൈന്‍ വിരുദ്ധപ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എൽ.ഡി.എഫിന് ഉപതിരഞ്ഞെടുപ്പ് അഗ്നി പരീക്ഷയായേക്കാം. . യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു ശേഷം യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താമെന്ന കണക്കൂട്ടലിലാണ് എല്‍.ഡി.എഫ്. കൂടാതെ ഉമ തോമസ് ഇവിടെ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാനും സാദ്ധ്യതയുണ്ട്.

എന്‍.ഡി.എയ്ക്ക് വിജയ പ്രതീക്ഷയില്ലെങ്കിലും . പക്ഷേ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും, ലൗ ജിഹാദ് പോലെയുള്ള പ്രചരണങ്ങളും ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയാണെന്നുള്ളതും ബി.ജെ.പി സാന്നിദ്ധ്യം നിര്‍ണ്ണായകമാക്കുന്നു. മൂന്ന് മുന്നണികളെ കൂടാതെ ആം ആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി പാര്‍ട്ടികള്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചതുഷ്‌കോണ മത്സരത്തിനാണ് തൃക്കാക്കരയില്‍ കളമൊരുങ്ങുന്നത്

പി ടി തോമസിന്റെ അപ്രതീക്ഷിത വിയോഗത്തോടെയാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മേയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്.