yours-tomorrow

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com2022

2022 മേയ് 3 - 1197 മേടം 20 ചൊവ്വാഴ്ച.

(പുലർച്ചെ 0 മണി 33 മിനിറ്റ് 4 സെക്കന്റ് വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം.)

അശ്വതി: ദീനാനുകമ്പ പ്രകടിപ്പിക്കും, വിവാദങ്ങളില്‍ വിജയവും, രോഗ ശാന്തിയും, വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. സൗന്ദര്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും. വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കും.

ഭരണി: അപവാദങ്ങൾ നേരിടേണ്ടതായി വരും. ഒന്നൊഴിയുമ്പോൾ അടുത്തത് എന്ന മട്ടിൽ പുതിയ പ്രശ്നങ്ങൾ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും, പിതാവില്‍നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങൾ..

കാര്‍ത്തിക: സഹോദരസ്ഥാനീയരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സഹായമുണ്ടാകും.
അന്യരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും, ആശിച്ച വിഷയങ്ങളിൽ ഉപരിപഠനം നടത്താൻ കഴിയും.

രോഹിണി: വിദ്യാർഥികൾക്ക് പരീക്ഷാദികളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയും. അസൂയക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും ശല്യമുണ്ടാകും. ഗൃഹമോ വസ്തുവോ വാങ്ങിക്കാൻ യോഗം കാണുന്നു, ബിസിനസ്സിൽ‍ നേട്ടം, വിദ്യാഗുണം,പുതിയ അറിവുകള്‍ സമ്പാദിക്കും.

മകയിരം: ശത്രുക്കളെ പരാജയപ്പെടുത്തും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും. കമിതാക്കൾക്ക് പ്രണയ സാഫല്യം കൈവരും. വളരെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ അവരുടെ കാര്യസാധ്യങ്ങൾക്കായി അടുത്തു കൂടും.

തിരുവാതിര: അനുകൂലമായ സാഹചര്യങ്ങള്‍, ഭാര്യാഗുണം, സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനവസരം ലഭിക്കും. അഭിനയത്തിൽ കഴിവ് പ്രദർശിപ്പിക്കാനുള്ള സാഹചര്യം വന്നു ചേരും. പ്രണയം മനസ്സിൽ തന്നെ ഒതുക്കി വയ്ക്കും.

പുണര്‍തം: രോഗശാന്തി,സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധി യുടെ സമയം,ബന്ധുക്കള്‍ അനുകൂലരാകും. അംഗീകാരങ്ങൾ സ്വന്തമാക്കും. സമൂഹത്തിലെ ഉന്നതരിൽ നിന്നു ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ലഹരിപദാർഥങ്ങളിൽ നിന്ന് ശാശ്വത മോചനം നേടണം.

പുയം: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കും. ഉന്നത വ്യക്തികളുമായി സൗഹൃദബന്ധം സ്ഥാപിക്കാൻ കഴിയുകയും അതുമൂലം ഗുണാനുഭവം ഉണ്ടാകുകയും ചെയ്യും.

ആയില്യം: കാലങ്ങളായി കിട്ടാതിരുന്ന ധനം തിരിക ലഭിക്കും, ഏറ്റെടുത്തു കഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും.

പുതിയ പ്രേമബന്ധം ഉടലെടുക്കും. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മകം: സർക്കാരിൽ നിന്ന് അനുകൂലമായ നടപടിയുണ്ടാകും. വിദഗ്ധ ചികിത്സയാൽ ആരോഗ്യം നില നിർത്താൻ കഴിയും. എതിരാളികളെ പരാജയപെടുത്തും, പ്രതിയോഗികള്‍ പിന്തിരിയും. പുതിയ ബന്ധങ്ങള്‍ ഉണ്ടാകും. ആത്മീയകാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും.

പൂരം: എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, ഭൂമിയിടപാടുകളില്‍ ലാഭം.
കോടതി നടപടികളിൽ അനുകൂല വിധി, അവിഹിത മാർഗങ്ങളിലൂടെ സാമ്പത്തിക നേട്ടം
കർമരംഗം സമ്പുഷ്ടമായിരിക്കും. വളരെക്കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്ത ശ്രവിക്കും.

ഉത്രം: ഒരു വശ്യ ശക്തി ശക്തി ഉണ്ടായിരിക്കും, വളരെയധികം അധികം ആലോചിച്ചതിനു ശേഷം മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, രാഷ്ട്രീയ കാര്യങ്ങളിൽ നേതൃത്വം വഹിക്കും. സംഘടനാ പ്രവർത്തനങ്ങൾക്കായി ഓടി നടക്കുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യും.


അത്തം: കര്‍ഷകര്‍ക്ക് ലാഭം, സാമ്പത്തീക സഹായം അനുവദിച്ചുകിട്ടും, യാത്രാഗുണം.
വളരെക്കാലമായി നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കും. സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും.

ചിത്തിര: യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും,പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം. മതപരമായ കാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കും, മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും.

ചോതി : കോപം നിയന്ത്രിക്കണം, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തീക പ്രശ്നങ്ങള്‍,
സ്ത്രീകളെ അമിതമായി വിശ്വസിക്കരുത്, യന്ത്രത്തകരാറുമൂലം ധനനഷ്ടമുണ്ടാകും. സുഹൃത്തുക്കൾ പോലും ശത്രുക്കളെ പോലെ പെരുമാറുന്ന സാഹചര്യം ഉണ്ടാകും.

വിശാഖം: സുഖവും ദു : ഖവും മാറി വരും,ആരോഗ്യം സംരക്ഷിക്കണം, ശത്രുക്കള്‍ വര്‍ദ്ധിക്കും, നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കർമങ്ങൾക്ക് പോലും വളരെയധികം തടസ്സങ്ങളും എതിർപ്പും നേരിടേണ്ടി വരും.

അനിഴം: ആത്മീയ വിഷയങ്ങളിൽ താൽപര്യം വർധിക്കും. ദേവാലയ ദർശനത്തിന് അവസരം കൈവരും. സന്താനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കീഴ്ജീവനക്കാരുട‌െ സഹകരണത്താൽ തൊഴിൽമേഖലയിൽ അഭിവൃദ്ധി നേടും. ജോലിഭാരം വർധിക്കും. മാധ്യമങ്ങളിൽ ശോഭിക്കും. ഹാമ്പത്തിക ലാഭം, കുടുംബ സുഖം.

കേട്ട: പണസംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നു ഭവിക്കും,കരുതലോടെയിരിക്കുക.
മാനസിക സംഘർഷം വർധിക്കും. സന്താനങ്ങളെക്കുറിച്ചുള്ള ആധി വർധിക്കും. മനഃസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകും.

മൂലം: ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും.
വിദ്യാർഥികൾ പഠനേതര വിഷയങ്ങളിൽ നല്ല പ്രകടനം കാഴ്ചവച്ച് സമ്മാനങ്ങൾ നേടും. സമ്മർദങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടി വരും. സഹായം നൽകിയവരിൽ നിന്നു പോലുമുണ്ടാകുന്ന വിപരീതാനുഭവങ്ങൾ മനഃക്ലേശത്തിനു വഴിയൊരുക്കും.

പൂരാടം: പ്രാര്‍ഥനക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും,
ജീവിതശൈലിയിൽ മാറ്റം വരുത്തും. വിദ്യാഭ്യാസരംഗത്ത് കാര്യമായ പുരോഗതി കൈവരിക്കും. ഏതു പ്രതിസന്ധിയേയും നേരിടാൻ കഴിയും.കർമരംഗത്ത് കൂടുതൽ ചുമതല ഏറ്റെടുക്കേണ്ടി വരും.

ഉത്രാടം: കുടുംബത്തില്‍ സ്വസ്ഥത കുറവ് വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
ദൂരയാത്രാക്ലേശം,ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍, ധനചെലവ്, ആപത്തുകള്‍.പ്രലോഭനങ്ങളുടെ വലയിൽ കുടുങ്ങി മാനവും ധനവും നഷ്ടപ്പെടും, സാഹസിക പ്രവൃത്തികളിൽ നിന്നു വിട്ടു നിൽക്കണം.

തിരുവോണം: ആളുകളെ അന്ധമായി വിശ്വസിക്കുന്ന രീതി മൂലം അബദ്ധങ്ങൾ സംഭവിക്കാം. ഔഷധങ്ങൾക്കും വഴിപാടുകൾക്കുമായി നല്ല തുക ചെലവാകും. ഗുരുജന പ്രീതിയുണ്ടാകും, പലവിധത്തിലും ധനം ലഭിക്കും. വിദേശധനം ലഭിക്കാനും സാധ്യതയുണ്ട്.

അവിട്ടം: ഭാഗ്യക്കുറിയോ ചിട്ടിയോ വീണു കിട്ടിയേക്കാം. സന്താന ഭാഗ്യം, ശത്രുജയം, വളരെക്കാലമായി തീർപ്പു കൽപ്പിക്കാതെ കിടക്കുന്ന വ്യവഹാരങ്ങളിൽ അനുകൂലമായ വിധി ലഭിക്കും, ബന്ധുജനസഹായം ലഭിക്കും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാനവസരം ലഭിക്കും,

ചതയം:
കുടുംബാങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍,യാത്ര കൊണ്ട് ഗുണം കിട്ടും, വീട് വിട്ട് നില്‍ക്കേണ്ടി വരും. ഇഷ്ടപ്പെട്ട സ്ഥനത്തേക്ക് സ്ഥലം മാറ്റം ലഭിക്കൽ, അന്ധവിശ്വാസങ്ങൾക്കടിമപ്പെടൽ, രാജബഹുമാനം, പുരസ്കാരലബ്ധി.

പൂരുരുട്ടാതി: വഴിവിട്ട ബന്ധങ്ങൾ മൂലം മാനസികമായി പീഡിപ്പിക്കപ്പെടും.
ലഹരി പദാർഥങ്ങളിൽ അൽപം താൽപര്യം, ചിട്ടയില്ലാത്ത ദിനചര്യ, കീഴ്ജീവനക്കാരിൽ നിന്ന് വഞ്ചനാപരമായ പ്രവർത്തനങ്ങൾ ഉണ്ടാകും, കടമകള്‍ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും, കര്‍മ്മ മേഖലയില്‍ അനിശ്ചതത്വം.

ഉത്രട്ടാതി: മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക.
അമിതമായ ആത്മവിശ്വാസം, ദാബത്യസുഖക്കുറവ്, കഠിനപരിശ്രമം,മടിയും അലസതയും ഉണ്ടാകും. ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും. ദൂരയാത്രാക്ലേശം, നിര്‍ബന്ധബുദ്ധി കാണിക്കും.

രേവതി:
എല്ലാ കാര്യങ്ങളും മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ ശ്രദ്ധിക്കണം, പങ്കാളിയുമായി പിണങ്ങാൻ സാധ്യതയുണ്ട്. തർക്കവാസന കൂടും. ആശുപത്രിവാസം വേണ്ടിവരും, അമിത ലഹരി ഉപയോഗം മൂലം അസ്വസ്ഥതകൾ ഉടലെടുക്കും