
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പലതരം രോഗങ്ങൾ പകരാം. എന്നാൽ ലൈംഗികബന്ധം മാത്രമല്ല ചുംബനവും ചില രോഗങ്ങൾ പകരുന്നതിന് ഇടയാക്കും. സ്വാഭാവികമായും വായ്ക്കകത്തുണ്ടാകുന്ന രോഗങ്ങള്‍ തന്നെയാണ് ചുബംനം വഴി പകരുന്നത്. വായ ശുചിയായി സൂക്ഷിക്കാത്ത പങ്കാളിയെ ചുംബിക്കുമ്പോഴോ അല്ലെങ്കില്‍ ആ വ്യക്തി ചുംബിക്കുമ്പോഴോ അയാളില്‍ നിന്ന് വായയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പകരാന്‍ സാദ്ധ്യതയുണ്ട്.
.ഈ ബാക്ടീരിയകള്‍ ഓരോ വ്യക്തിയുടെയും ശുചിത്വം, ആരോഗ്യാവസ്ഥ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് കാണപ്പെടുക. ഇത്തരത്തില്‍ ബാക്ടീരിയ, അല്ലെങ്കില്‍ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ തന്നെയാണ് അധികവും ചുംബനത്തിലൂടെ പങ്കാളിയിലേക്ക് പകരുക. അതേസമയം എല്ലാ തരത്തിലുള്ള രോഗങ്ങളും ചുംബനത്തിലൂടെ പകരുകയുമില്ല.
'കാവിറ്റി' അഥവാ പല്ലിലെ പോട് ഈ രീതിയില്‍ പെട്ടെന്ന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ചുംബനത്തിലൂടെ പകരാം. 'കാവിറ്റി' സൃഷ്ടിക്കുന്ന 'സ്‌ട്രെപ്‌റ്റോകോക്കസ്' എന്ന ബാക്ടീരിയ ഉമിനീരിലൂടെ അടുത്തയാളിലേക്ക് എത്തുന്നതോടെയാണ് ഇത് പകരുന്നത്. മോണ പഴുപ്പ് ഇത്തരത്തില്‍ ചുംബനത്തിലൂടെ പകരുന്ന മറ്റൊരു രോഗമാണ്. ഇത് ഒരുകൂട്ടം ബാക്ടീരിയകളാണ് ഉണ്ടാക്കുന്നത്. ഈ ബാക്ടീരിയകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതോടെയാണ് രോഗം പങ്കാളിയിലേക്ക് പകരുന്നത്.'പിരിയോഡെന്റല്‍' രോഗം അഥവാ മോണയ്ക്ക് താഴെയായി പഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയും ചുംബനത്തിലൂടെ പങ്കാളിയിലേക്ക് പകരാം. ക്രമേണ എല്ലിലേക്ക് ഈ അണുബാധ പടര്‍ന്നുകയറാം. ഇത് പല്ലുകളെ നശിപ്പിക്കുകയും പല്ല് കൊഴിഞ്ഞുപോരാന്‍ കാരണമാവുകയും ചെയ്‌തേക്കാം.