hair-transplantation

യുവാക്കളെയും പ്രായമായവരെയുമുൾപ്പടെ മിക്കയാളുകളെയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. തലയിലെ മുടിയെല്ലാം പോയി കഷണ്ടിയാകുന്നതോടെ ആത്മവിശ്വാസവും ചോർന്നുപോകും. പൊതുയിടത്തിൽ ഇറങ്ങാൻ പോലും പലർക്കും മടിയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഹെയർ ട്രാൻസ്‌പ്ലാന്റേഷനെക്കുറിച്ച് ചിന്തിക്കുക.


കഷണ്ടിക്ക് ആധുനിക വൈദ്യശാസ്ത്രം അവകാശപ്പെടുന്ന ശാശ്വത പരിഹാരമാണ് ഹെയർ ട്രാൻസ്‌‌പ്ലാന്റേഷൻ. തലയിൽ മുടിയുള്ള ഭാഗത്തുനിന്ന്, കൊഴിഞ്ഞുപോയ ഭാഗത്തേക്ക് മുടി പറിച്ചുനടുന്ന രീതിയാണ് ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ. ഇതൊരു ശസ്ത്രക്രിയാ പ്രക്രിയയാണ്. പരാജയപ്പെടാൻ സാദ്ധ്യത വളരെ കുറവാണ്.


ഹെയർ ട്രാൻസ്‌പ്ലാന്റേഷന് ശേഷം വീണ്ടും മുടി കൊഴിച്ചിലുണ്ടാകുമോയെന്നത് പലയാളുകൾക്കുമുള്ള സംശയമാണ്. മാറ്റിവച്ച മുടി മാസങ്ങൾക്കകം സ്വാഭാവികമായ രീതിയിലാകും. അത് ഒരുപക്ഷേ ജീവിതകാലം മുഴുവനും വളരാം. അത് കൊഴിയാനുള്ള സാദ്ധ്യത കുറവാണ്. ചിലർക്ക് ഹെയർട്രാൻസ്‌‌‌പ്ലാന്റേഷനും ശേഷം താത്കാലികമായി മുടികൊഴിച്ചിലുണ്ടായേക്കാം. ഇത് സാധാരണയാണ്. മുടി കൊഴിഞ്ഞ അതേ സ്ഥലത്ത് നിന്ന് പുതിയ മുടി വളരും.