suryakaladi-mana-

ഇന്ന് അക്ഷയതൃതീയ ആണ്. കൊവിഡ് പ്രതിസന്ധി വിട്ടകലുകയും കടകളെല്ലാം തുറക്കുകയും ചെയ്‌തതോടെ ഇക്കുറി അക്ഷയതൃതീയ വില്പനനേട്ടത്തിന്റേതാകുമെന്ന പ്രതീക്ഷയിൽ സ്വർണാഭരണ വിപണി. കൊവിഡും ലോക്ക്ഡൗണും മൂലം കഴിഞ്ഞ രണ്ടുവർഷവും കടകൾ അടച്ചിട്ടതിനാൽ അക്ഷയതൃതീയ വില്പന പൊലിഞ്ഞിരുന്നു.

സംസ്ഥാനത്ത് ഏറ്റവുമധികം സ്വർണാഭരണം വിറ്റഴിയുന്ന ദിനമാണ് അക്ഷയതൃതീയ. ഇന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന അക്ഷയതൃതീയ മുഹൂർത്തം വൈകിട്ട് 6.09 വരെയുണ്ട്. സ്വർണം വാങ്ങാൻ ഏറ്റവും ഐശ്വര്യപൂർണമെന്ന് വിശ്വസിക്കപ്പെടുന്ന മുഹൂർത്തമാണിത്.

എന്നാൽ അക്ഷയതൃതീയ ദിവസം ഒരു കാരണവശാലും സ്വർണം വാങ്ങില്ലെന്ന് പറയുകയാണ് പ്രശസ്‌തമായ സൂര്യകാലടി മനയിലെ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാട്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു.

'നാളെ അക്ഷയ തൃതീയ.
.... പതിറ്റാണ്ടുകൾക്കു മുൻപ് ബഹുമാന്യനായ മാധവ്ജി, പുതുമന ദാമോദരൻ നമ്പൂതിരി തുടങ്ങി മുത്തച്ഛന്റെ ആത്മസുഹൃത്തുക്കൾ പ്രത്യേക താല്പര്യത്തോടെ ആവശ്യപ്പെട്ടതും കണക്കിലെടുത്ത് മുത്തച്ഛൻ എനിക്ക് അധിദീക്ഷ നൽകി അനുഗ്രഹിച്ച ദിവസം

പതിവുപോലെ കേരളത്തിലെ പ്രധാനപ്പെട്ട 3 സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ക്ഷണം വന്നു. 'നാളെ പ്രത്യേക സമയം book ചെയ്യണോ.., എപ്പോഴാണ് സൗകര്യപ്പെടുക' ..ഇങ്ങനെ !!


എന്തായാലും അക്ഷയതൃതീയ ദിവസം ഒരു കാരണവശാലും സ്വർണ്ണം വാങ്ങില്ല എന്ന് മനസ്സിൽ ഉറപ്പിച്ച ആളാണ് ഞാൻ എന്ന് മറുപടി പറഞ്ഞു. വേണമെങ്കിൽ നാളെ കഴിഞ്ഞ് ചതുർത്ഥിക്ക് വാങ്ങിച്ചോളാം ; എന്തായാലും തൃതീയ നമുക്ക് പറ്റില്ല. ഉള്ള പുണ്യം + പണം അന്ന് നഷ്ട്ടപെടുത്താൻ താല്പര്യമില്ല.
പണിക്കൂലി, കുറവ് തുടങ്ങി ഒന്നിന്റെ പേരിലും ഒന്നും നഷ്ട്ടപ്പെടാൻ താല്പര്യമില്ല'.

നാളെ അക്ഷയ തൃതീയ.
.... പതിറ്റാണ്ടുകൾക്കു മുൻപ് ബഹുമാന്യനായ മാധവ്ജി, പുതുമന ദാമോദരൻ നമ്പൂതിരി തുടങ്ങി മുത്തച്ഛൻ്റെ...

Posted by Suryan Subrahmanian Bhattathiripad on Monday, 2 May 2022