kozhikode

കോഴിക്കോട്: ചക്കിട്ടപ്പാറയിൽ കാത്തിരിപ്പ് കേന്ദ്രത്തിലെ ചുമരുകളിൽ പതിപ്പിച്ച നിലയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ കണ്ടെത്തി. മുതുകാട്ടിൽ ഖനനം അനുവദിക്കില്ലെന്നാണ് പോസ്റ്ററിൽ വ്യക്തമാക്കിയിരിക്കുന്നത്.

തണ്ടർ ബോൾട്ടിനെ കാട്ടി പേടിപ്പിക്കേണ്ട. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നമ്മുടെ നാടിനെ തുരന്നെടുക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കുക. പ്രദേശത്തെ പരിസ്ഥിതിയെ തകർക്കുന്ന നീക്കങ്ങളെ തടയുക. തിരിച്ചടിക്കുക, പോരാടുക, വിജയം കൈവരിക്കുക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ പരാമർശിച്ചിരിക്കുന്നത്.