കവിത
കെ. ഗോമതി അമ്മാൾ

ഇന്നലെ വെട്ടുകൊണ്ടു യി രടങ്ങിയവനും
ഇന്നൊരു കബന്ധമായ് പിടഞ്ഞു വീണ വെട്ടിയവനും
ചോരയൊഴുക്കി പിണമായി കിടന്നത് ഒരേ ശവവണ്ടിയിൽ
ഇരുവരേയും കീറിമുറിച്ച്
തുന്നിക്കെട്ടിയത്
ഒരേ മേശപ്പുറത്തിട്ട്
പൊതിഞ്ഞു കെട്ടി ദാണ്ഡമാക്കി
കൊണ്ടു വന്നപ്പോൾ
നെഞ്ചുപൊട്ടിയ
നേരുറവുകൾ
ഉള്ളു പൊള്ളി ശാപങ്ങൾ എറിഞ്ഞതും
ഒരുപോലെ
കാഴ്ചകൾ ഇങ്ങനെ അനുദിനം കണ്ടിട്ടും
നീണ നീർ ക്കൊതിയടങ്ങാതെ
പച്ചമാംസത്തിൻ പശിയടങ്ങാതെ
വായ്ത്തല കൂർപ്പിച്ച്
ഒളിയിടങ്ങളിൽ പകയുമായ്
ത്വരയടങ്ങാ കൊലകത്തികൾ