
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ള ആളാണ് ഗായിക അഭയ ഹിരൺമയി. ഇടയ്‌ക്കെല്ലാം താരം അടിപൊളി ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.
ലെഹംഗയിൽ അതീവ സുന്ദരിയായിട്ടാണ് താരം കാമറയ്‌ക്ക് മുന്നിൽ പോസ് ചെയ്‌തിരിക്കുന്നത്. ബ്ലൗസിന് നൽകിയിരിക്കുന്ന ഓപ്പൺ വി നെക്കാണ് കോസ്റ്റ്യൂംസിന്റെ പ്രൗഢി കൂട്ടുന്നത്. വേഷത്തിന് അനുസരിച്ചുള്ള സിംപിൾ മേക്കപ്പും ഹെയർ സ്റ്റൈലും കൂടി ചേർന്നതോടെ അഭയയുടെ ലുക്കും മനോഹരമായി.
മോഡേൺ ലുക്കിലും ട്രെഡിഷണൽ ലുക്കിലുമുള്ള ചിത്രങ്ങൾ അഭയ പതിവായി സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്. സാരിയും ആഭരണങ്ങളും ധരിച്ച് തനി സൗത്തിന്ത്യൻ ലുക്കിൽ ഇടയ്‌ക്കെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ മഞ്ഞ ഫ്രോക്കിൽ അഭയ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.