
പത്തനംതിട്ട: അയൽവാസി വൃദ്ധയെ കുത്തിക്കൊന്നു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. അയൽവാസിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിജയമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി കേസുകളിൽ പ്രതിയായ പ്രദീപ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് അറിയിച്ചു.