
വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ധാരാളം വെല്ലുവിളികളും ഭീഷണികളും നേരിടുന്നുവെങ്കിലും അവർ അമേരിക്കയെ ഓരോ ദിവസവും ശക്തിപ്പെടുത്താൻ പരിശ്രമിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിലെ ഈദുൽ ഫിത്തർ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ അംബാസഡർ സ്ഥാനത്തേക്ക് ആദ്യമായി ഒരു മുസ്ലീമിനെ താൻ നിയമിച്ചുവെന്നും ബൈഡൻ പ്രഖ്യാപിച്ചു.
Tune in as the First Lady and I host a reception to celebrate Eid al-Fitr. https://t.co/KlB8w1assX
— President Biden (@POTUS) May 2, 2022
മുസ്ലീം സമുദായത്തിൽപ്പെട്ടവർ ലോകമെമ്പാടും അക്രമങ്ങൾക്ക് ഇരയാവുകയാണ്. ആരും മുസ്ലീങ്ങളോട് വിവേചനം കാണിക്കുകയോ മതവിശ്വാസങ്ങളുടെ പേരിൽ അവരെ അടിച്ചമർത്തുകയോ ചെയ്യരുത്. പട്ടിണിയും അക്രമങ്ങളും സംഘർഷങ്ങളുമൊക്കെ നേരിടുന്ന ഉയ്ഗുറുകളും റോഹിംഗ്യകളും ഉൾപ്പടെ ഈ പുണ്യദിനം ആഘോഷിക്കാൻ സാധിക്കാത്ത എല്ലാവരെയും ഞങ്ങൾ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കൂടുതൽ സമത്വമുള്ളതാവുകയും കൂടുതൽ മുസ്ലീം സമുദായങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നത് സമ്പൂർണമായ യൂണിയൻ രൂപീകരിക്കുന്നതിന് അനിവാര്യ ഘടകമാണ്. മതം, വംശം, ഭൂമിശാസ്ത്രം എന്നിവ അടിസ്ഥാനമാക്കാതെ ഒരാശയത്തിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ലോകത്തിലെ ഒരേയൊരു രാജ്യമാണ് അമേരിക്ക. എല്ലാവരും അത് ഓർക്കണമെന്നും ബൈഡൻ പറഞ്ഞു.
വൈറ്റ് ഹൗസിൽ ഈദുൽ ഫിത്തർ ആഘോഷം സംഘടിപ്പിക്കാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Jill and I were honored to host an Eid al-Fitr reception at the White House tonight, and we send our warmest greetings to everyone celebrating across the world. Eid Mubarak! pic.twitter.com/4OTeQBE0Jw
— President Biden (@POTUS) May 2, 2022