vagamon-and-anchuruli-

മദ്ധ്യവേനലവധിക്കാലത്ത് നമ്മുടെ സ്വന്തം ആനവണ്ടിയിൽ ഒരു ഉല്ലാസയാത്ര പോയാലോ? കേരളത്തിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വാഗമണും യാത്രയിൽ ഉൾപ്പെടുന്നു. കുറഞ്ഞ ചെലവിൽ കെഎസ്ആർടിസിയിൽ അടിപൊളിയൊരു യാത്ര നടത്താം. ചാലക്കുടി- വാഗമൺ- അഞ്ചുരുളി ഉല്ലാസയാത്രയാണ് കെഎസ്ആർടിസി ബഡ്‌ജറ്റ് സെൽ സംഘടിപ്പിക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കെഎസ്ആർടിസി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചാലക്കുടി - വാഗമൺ- അഞ്ചുരുളി - "ഉല്ലാസയാത്ര." ഏപ്രിൽ,മേയ് മാസത്തിലെ മദ്ധ്യവേനലവധിക്കാലത്ത് കെ.എസ്. ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി നടത്തുന്ന ഉല്ലാസയാത്ര. ചാലക്കുടി!!! കലാകാരനായ നമ്മുടെസ്വന്തം കലാഭവൻ മണിയുടെ ജന്മദേശം. ഒരു പിടി കലാകാരൻമാരെ സൃഷ്ടിച്ച പുണ്യ ദേശം. ചാലക്കുടിയുടെ പ്രധാന ഗതാഗത സ്രോതസ്സായ കെ എസ് ആർ ടി സി യിൽ നിന്ന് നിങ്ങൾക്കായ് വാഗമൺ അഞ്ചുരുളി "ഉല്ലാസയാത്ര."

മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന വാഗമൺ കാണാം. കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രം. നാഷണൽ ജിയോഗ്രഫി ട്രാവലർ ഉൾപ്പെടുത്തിയ 10 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്ന്. കെ എസ് ആർ ടി സി കോട്ടയത്തു നിന്നും ഏകദേശം 65 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ മനോരാജ്യത്തിലേക്കു കൂട്ടുകൂടാം.

ഇരട്ടയാര്‍ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്‍റെ നേതൃത്വത്തില്‍ 1974-ല്‍ നിർമിച്ച തുരങ്കമാണ് അഞ്ചുരുളി. വെള്ളത്തിനു മുകളില്‍ ഉരുളികള്‍ കമിഴ്ത്തി വെച്ചതു പോലെ കാണുന്ന അഞ്ച് മലകൾക്ക് ആദിവാസികളാണ് "അഞ്ചുരുളി" എന്ന പേരിട്ടത്. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തുവരെ വെള്ളം കയറും. അപ്പോൾ ഇവിടെ ആയിരം അടിക്കു മുകളിൽ വെള്ളമുണ്ടാകും.

ഈ മനോഹര പ്രദേശങ്ങൾ നിങ്ങൾക്ക് കാണുവാനും, ആസ്വദിക്കുവാനും ഞങ്ങൾ നിങ്ങൾക്കായ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. അതും! കുറഞ്ഞ ചെലവിൽ. ഒരാൾക്ക് യാത്രാ നിരക്ക് 950 രൂപയാണ്.

(ഭക്ഷണം ഉൾപ്പെടില്ല)

ഉടൻ ആരംഭിക്കുന്ന ഉല്ലാസയാത്രാ വിവരങ്ങളെ കുറിച്ചറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക.

Phone:04802701638

9747557737

(9:00am _05:00 pm)

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും

ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972