
ഗുരു സോമസുന്ദരം,ജിനു ജോസഫ്,ഗോവിന്ദ് പത്മസൂര്യ,ശ്രുതി രാമചന്ദ്രൻ,സ്രിന്ധ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജേഷ് കെ രാമൻതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മേയ് 6ന് എറണാകുളത്ത് ആരംഭിക്കും.രഘുനാഥ് പലേരി,അഭിജ ശിവകല, കോട്ടയം രമേഷ്,അരുൺ കുമാർ,കലേഷ് രാമാനന്ദ്, ശ്രുതി രജനികാന്ത്,സജിൻ ചെറുകയിൽ എന്നിവരാണ് മറ്റു താരങ്ങൾ.2015ൽ ശ്രീനിവാസൻ, സണ്ണി വയ്ൻ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ സാരഥി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ രാജേഷ് കെ. രാമൻ സംവിധായകനാവുന്നു എന്ന പ്രത്യേകതയുണ്ട്.കന്നടയിലെ പ്രശസ്ത നിർമ്മാതാവായ രമേഷ് റെഡ്ഢിയുടെ ആദ്യ മലയാള നിർമ്മാണ സംരംഭമാണ്.ഛായാഗ്രഹണം രാഗേഷ് നാരായണൻ നിർവഹിക്കുന്നു.എഡിറ്റർ-അയൂബ് ഖാൻ, സംഗീതം-സച്ചിൻ ശങ്കർ മന്നത്ത്, കല- മനു ജഗദ്, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം-ബ്യൂസി ബേബി ജോണ്‍,പ്രൊഡക്ഷന്‍ കൺട്രോളർ-സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭി ആനന്ദ്,അസോസിയേറ്റ് ഡയറക്ടർ- നിധീഷ് ഇരിട്ടി, രാഹുൽ കൃഷ്ണ,പി ആർ ഒ-എ .എസ് ദിനേശ്.