
തൃശൂർ: ഡിജിറ്റൽ ലോകത്ത് പുതുചരിത്രം രചിച്ച് ഓക്‌സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ 32-ാമത് മെഗാഷോറൂം തൃശ്ശൂർ വടക്കേ സ്റ്റാൻഡിന് സമീപം റവന്യൂ വകുപ്പ് മന്ത്റി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ ടി.എൻ.പ്രതാപൻ എം.പി ലാപ്‌ടോപ്പിന്റെ ആദ്യവില്പന നിർവഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ ഹോം അപ്ലൈൻസസിന്റെയും എ.സി.മൊയ്തീൻ എം.എൽ.എ സ്മാർട്ട് ഫോണിന്റെയും ആദ്യവില്പന നിർവഹിച്ചു. ഡീപ് എന്ന ഡിജിറ്റൽ എഡുക്കേഷൻ എംപവർമെന്റ് പ്രോഗ്രാമും ഓക്‌സിജൻ സർവീസ് ഡിവിഷൻ ലോഞ്ചിംഗും സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യ നിർവഹിച്ചു.
പൂരനഗരിയിൽ ഏറെ അഭിമാനത്തോടെയാണ് ഡിജിറ്റൽപൂരം തീർത്തുകൊണ്ട് ഓക്‌സിജൻ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ഓക്‌സിജൻ സി.ഇ.ഒ ഷിജോ.കെ.തോമസ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ടിൽ ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്‌ഫോണുകൾക്ക് 20ശതമാനം വരെ ഓഫും ലാപ്‌ടോപ്പുകൾക്ക് 25ശതമാനം വരെ ഓഫും ലഭ്യമാണ്. എൽ.ഇ.ഡി ടിവി, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീൻ എന്നിവയ്ക്ക് 50 ശതമാനം വരെയും ഡിസ്‌കൗണ്ടുണ്ട്. വിവിധ ഫിനാൻസ് കമ്പനികളുടെ പലിശരഹിത വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്. 90 20 100 100.
ടി.ജെ.സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ, ടൗൺപ്ലാനിംഗ്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, ഡിവിഷൻ കൗൺസിലർ പൂർണിമാ സുരേഷ്, ഓക്‌സിജൻ ഗ്രൂപ്പ് സീനിയർ ജനറൽ മാനേജർ സുനിൽ വർഗീസ്, ജനറൽ മാനേജർ പ്രവീൺ പ്രകാശ്, എച്ച്.ആർ ഹെഡ്
ജിബിൻ. കെ തോമസ്, റീട്ടെയിൽ എക്‌സ്പാൻഷൻ ഹെഡ് സെബാസ്റ്റ്യൻ തോമസ്, മാർക്കറ്റിംഗ് ഹെഡ് അമൽദേവ്
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.