pope

റോം: യുക്രെയിനിലെ അധിനിവേശം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി മോസ്‌കോയിൽ കൂടിക്കാഴ്ച നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. എന്നാൽ, ക്രെംലിനിൽ നിന്ന് ഇത് സംബന്ധിച്ച മറുപടിയൊന്നും ലഭിച്ചില്ലെന്നും ഫ്രാൻസിസ് മാർപ്പാപ്പ ഒരു ഇ​റ്റാലിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.