
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിനുവേണ്ടി സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന 'ഉല്ലാസ ഗണിതം, ഗണിതവിജയം വീട്ടിലും വിദ്യാലയത്തിലും" പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നേമം ഗവ. യു.പി.എസിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
പ്രൈമറി ക്ലാസുകളിൽ തന്നെ ഗണിതത്തിന്റെ അടിസ്ഥാനശേഷികൾ കുട്ടികൾ നേടുക, ഗണിതപഠനം കളികളിലൂടെ രസകരവും ആസ്വാദ്യകരവുമാക്കുക, ആസ്വാദ്യകരമായ ഗണിതകേളികളിൽ രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് പങ്കെടുക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി വിവിധതരം കളിയുപകരണങ്ങടങ്ങിയ പഠനകിറ്റുകൾ 1 മുതൽ 4 വരെ ക്ളാസുകളിലുള്ള 13 ലക്ഷം കുട്ടികൾക്ക് ലഭ്യമാക്കും.