rameswar-teli

ദിസ്പൂർ: കേന്ദ്രമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യാൻ വച്ച ബിഗ് സ്ക്രീനിൽ തെളിഞ്ഞത് പോൺ വീഡിയോ. അസമിലെ ടിൻസുകിയയിലാണ് സംഭവം. കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ തെലിയും അസം തൊഴിൽ മന്ത്രി സഞ്ജയ് കിസാനും വേദിയിലിരിക്കുമ്പോഴാണ് പിന്നിലെ ബിഗ് സക്രീനിൽ പോൺ വീഡിയോ തെളിഞ്ഞത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ പെട്രോളിയം ഉത്പന്നമായ മെഥനോൾ കലർന്ന എം 15 പെട്രോളിന്റെ അസമിലെ ഉദ്ഘാടനവേദിയിലാണ് ഏവർക്കും നാണക്കേട് ഉണ്ടാക്കിയ സംഭവം. ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മന്ത്രിമാരെ കൂടാതെ ഐ ഒ സിയിലെ ഉയർന്ന ഉദ്യോഗസ്ഥരും വേദിയിൽ സന്നിഹിതരായിരുന്നു.

ചടങ്ങിൽ ഒരു ഐ ഒ സി ഉദ്യോഗസ്ഥൻ സംസാരിക്കുന്നതിനിടയിലായിരുന്നു അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുന്നത്. സംഘാടകർ ഉടൻ തന്നെ സ്ക്രീനിന്റെ മോഡ് മാറ്റി വീഡിയോയുടെ പ്രക്ഷേപണം നിർത്തിയെങ്കിലും ഇതിനോടകം സദസ്സിലുണ്ടായിരുന്നവർ സംഭവം റെക്കാ‌ഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ടിൻസുകിയ പൊലീസിനാണ് അന്വേഷണ ചുമതല. സൂം മീറ്റിംഗ് വഴിയായിരുന്നു ചടങ്ങ് ഓൺലൈനായി സ്ട്രീം ചെയ്തിരുന്നത്. ഇതിന്റെ മീറ്റിംഗ് ഐഡിയും പാസ്‌വേഡും ഐ ഒ സി ഉദ്യോഗസ്ഥർ ട്വീറ്റ് ചെയ്തിരുന്നു. ഇത് കൈക്കലാക്കിയ ഹാക്കർ മീറ്റിംഗിൽ പങ്കെടുത്ത ശേഷം അശ്ലീല ദൃശ്യങ്ങൾ സ്ട്രീം ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

. @Rameswar_Teli today rolled out #IndianOil's M15 Petrol, a 15% blend of Methanol with Petrol on pilot basis in Assam's Tinsukia in presence of @DrVKSaraswat49 & @ChairmanIOCL. This new variety of fuel will strengthen India’s energy Aatmanirbharta and reduce pollution. pic.twitter.com/GGTZsgnnlS

— Indian Oil Corp Ltd (@IndianOilcl) April 30, 2022