train

പട്‌ന: ട്രെയിൻ നിർത്തി ആഹാരം വാങ്ങാൻ ലോകോപൈലറ്റ് പോയ സംഭവം നാം മുൻപ് കേട്ടിട്ടുണ്ട്. പക്ഷെ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തി ലോകോ പൈലറ്റ് മദ്യപിക്കാൻ പോയാലോ? അതും ഡ്യൂട്ടി സമയത്ത്. ബിഹാറിലെ സമസ്‌തിപൂരിൽ അങ്ങനെയൊരു സംഭവമുണ്ടായി. സമസ്‌തിപൂരിൽ നിന്ന് സഹർസ എന്നയിടത്തേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിനിലെ ലോക്കോ പൈലറ്റ് കരൺവീർ യാദവാണ് ഇടയ്‌ക്ക് ക്രോസിംഗിന്റെ സമയത്ത് എഞ്ചിനിൽ നിന്നും ഇറങ്ങി ഒന്ന് മിനുങ്ങാൻ പോയത്.

രാജധാനി എക്‌സ്‌പ്രസ് കടന്നുപോകാൻ നിർത്തിയിട്ട ട്രെയിനിൽ നിന്നും ഇറങ്ങി അടുത്തുള‌ള ചന്തയിലെത്തി ആവശ്യത്തിലധികം മദ്യപിച്ച കരൺവീർ ബോധമില്ലാതെ വഴിയിൽ കിടപ്പായി. സിഗ്നൽ കിട്ടിയിട്ടും വണ്ടി പോകാതായതോടെ യാത്രക്കാർ ബഹളം കൂട്ടി സ്‌റ്റേഷൻ മാസ്‌റ്ററുടെ അടുത്തെത്തി. ഇവർ അന്വേഷിച്ചപ്പോഴാണ് മദ്യപിച്ച് ബോധമില്ലാതെ കരൺവീറിനെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം അപ്പോഴേക്കും ട്രെയിൻ വൈകിയിരുന്നു. റെയിൽവെ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ അറസ്‌റ്റ് ചെയ്‌തു. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

है ना बिहार गजब का।

समस्तीपुर में घंटो ट्रैक पर ट्रैन छोड़ कर लोको पायलट शराब पीने चला गया,इधर यात्री और रेलवे डिपार्टमेंट परेशान।
जब मिला तो पायलट तो इस हालत में। pic.twitter.com/gGt42ejKLn

— Mukesh singh (@Mukesh_Journo) May 3, 2022