ghgh

ബെർലിൻ : മൂന്ന് ദശകങ്ങളായി ഇന്ത്യയിൽ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയെ ഒരൊറ്റ ബട്ടൺ കൊണ്ട് ജനങ്ങൾ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമൻ തലസ്ഥാനമായ ബെർലിനിലെ ഇന്ത്യൻ വംശജരെഅഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെക്കുറിച്ചോ സർക്കാരിനോ കുറിച്ചോ സംസാരിക്കാനല്ല ഇവിടെയെത്തിയത്. ലോകമെമ്പാടുമുള്ള കോടിക്കണക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകളെക്കുറിച്ച് പറയാനും അവയെ പ്രശംസിക്കാനുമാണ് ഞാനാഗ്രഹിക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാർ എന്നുപറയുന്നത് ഇന്ത്യയിൽ ജീവിക്കുന്നവരെ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഭാരതാംബയുടെ മക്കളെ കുറിച്ചുകൂടിയാണ് പറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

'സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുകയാണ് നാം. ഇന്ത്യയിൽ മൂന്ന് പതിറ്റാണ്ടുകളായി തുടർന്നുവന്ന അസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷത്തിന് 'ഒരു ബട്ടൺ' അമർത്തിക്കൊണ്ടായിരുന്നു ഇന്ത്യൻ ജനത അന്ത്യം കുറിച്ചത്. 30 വർഷത്തിന് ശേഷം 2014ൽ പൂർണ്ണ ഭൂരിപക്ഷമുള്ള സർക്കാർ തിരഞ്ഞെടുക്കപ്പെട്ടു. 2019ൽ ഇത് ആവർത്തിച്ചു. സർക്കാർ വിവിധ പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. പരിഷ്‌കാരങ്ങൾക്ക് ഇച്ഛാശക്തിയുള്ള സർക്കാരാണ് ഇന്ത്യയെ നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.