അടുത്തിടെയാണ് പൃഥ്വിരാജ് ചിത്രം ജന ഗണ മന തീയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ നടിമാരായ വിൻസിയും ധന്യയും ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ വൺ മാൻ ഷോ കണ്ട് നോക്കിയിരുന്നു പോയതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിൻസി.

prithviraj

'പെർഫോം ചെയ്ത രീതിയാണ് പ്രധാനമായും ആകർഷിച്ചത്. എന്റെ മനസിൽ ഇപ്പോഴും സ്റ്റക്കായിരിക്കുന്ന രംഗം എന്നുപറഞ്ഞാൽ പുള്ളി വരുന്നു, കൂളായിട്ട് ചെയ്യുന്നു, പോകുന്നു. ഒറ്റ ടേക്കിൽ മര്യാദയ്ക്ക് ഒരു ഡയലോഗ് പോലും നമുക്കൊന്നും പറയാൻ പറ്റില്ല. പൃഥ്വിരാജ് വലിയ സാധനമൊക്കെ വൺടേക്കിൽ ചെയ്യും.

ആ കോടതിയിലെ സീൻ നോക്കി ഇരുന്നുപോയി. മലയാളം അറിയാത്തവർ ഉണ്ട്.അവർ പോലും ഭയങ്കരമായി കൈയടിച്ചു. കട്ട് പറഞ്ഞയുടൻ ക്ലാപ്പ് ചെയ്തു. ഒന്നാമത് അത് വൺ ഷോട്ടായിരുന്നു, വലിയ ഷോട്ടായിരുന്നു. ആ ഡയലോഗും മോഡുലേഷനുമൊക്കെ ഭയങ്കരമായിരുന്നു.'- വിൻസി പറഞ്ഞു.