keerthy-suresh

തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ നായികയായി കീർത്തി സുരേഷ് എത്തുന്ന ചിത്രമാണ് 'സർക്കാരു വാരി പാട്ട'. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹേഷ് ബാബുവിന്റെ ഒരു ചിത്രം തിയേറ്ററിലെത്തുന്നത്. പരശുറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ 'സർക്കാരു വാരി പാട്ട'യുടെ ചിത്രീകരണത്തിനിടെ തനിക്ക് പറ്റിയ അബദ്ധം പങ്കുവച്ചിരിക്കുകയാണ് താരം. ചിത്രീകരണത്തിനിടെ നായകനായ മഹേഷ് ബാബുവിനെ തനിക്ക് തല്ലേണ്ടി വന്നുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഗാനം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു കീർത്തി സുരേഷിന് അബദ്ധം പിണഞ്ഞത്.

-keerthy-mahesh-

തനിക്ക് ഏകോപനത്തിൽ ചെറിയ പിഴവുപറ്റി. മൂന്ന് പ്രാവശ്യം മഹേഷ് ബാബുവിന്റെ മുഖത്തടിച്ചു. തെറ്റുമനസിലാക്കി ഉടൻ തന്നെ മാപ്പ് ചോദിച്ചു.

വളരെ കൂളായാണ് മഹേഷ് ബാബു പ്രതികരിച്ചതെന്ന് കീർത്തി സുരേഷ് പറഞ്ഞു. വിജയ് ദേവരകൊണ്ട നായകനായെത്തിയ ഗീതാ ഗോവിന്ദത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സർക്കാരു വാരി പാട്ട'.

keerthy-mahesh