
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോസ് ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി. മഹാരാജാസ് കോളേജ് കാലത്തെ ചടുലമായ പ്രവർത്തന മികവുള്ള ഉമയ‌്ക്ക് പി ടി തോമസ് ഉയർത്തിപ്പിടിച്ച ആശയങ്ങളും അഭിലാഷങ്ങളും പ്രാവർത്തികമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ഉമ്മൻചാണ്ടി പ്രകടിപ്പിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'തൃക്കാക്കരയുടെ മണ്ണിൽ പി ടി തോമസ് അടിത്തറ പാകിയ വികസന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.
നിലപാടുകളും സംശുദ്ധമായ പൊതുജീവിതവും കൈമുതലായുള്ള പി ടിയുടെ രാഷ്ട്രീയ യാത്രയിൽ താങ്ങും തണലും കരുത്തുമായിരുന്നു എന്നും ഉമ. മഹാരാജാസ് കോളേജ് കാലത്തെ ചടുലമായ പ്രവർത്തന മികവുള്ള ഉമ, പിന്നീട് വഴിമാറി ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും ഉറച്ച രാഷ്ട്രീയ ബോധ്യങ്ങളുള്ള വ്യക്തിയാണ്. പി ടി ഉയർത്തിപ്പിടിച്ച ആശയങ്ങളും അഭിലാഷങ്ങളും പ്രാവർത്തികമാക്കാൻ ഉമയ്ക്ക് സാധിക്കുമെന്ന് തീർച്ചയാണ്.
യുഡിഎഫിന്റെ ഉറച്ചകോട്ടയായ തൃക്കാക്കരയിൽ ഉമാ തോമസിന്റെ വിജയം തീർച്ചയാണ്. പി ടിയോടുള്ള സ്‌നേഹവായ്പ് ആ വിജയത്തിളക്കം വർധിപ്പിക്കുമെന്ന് ഉറപ്പ്. ഉമയ്ക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാനും തൃക്കാക്കരയുടെ ശബ്ദമാകാനും സാധിക്കട്ടെ എന്നാശംസിക്കുന്നു...'
തൃക്കാക്കരയുടെ മണ്ണില്‍ പി ടി തോമസ് അടിത്തറ പാകിയ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.
...
Posted by Oommen Chandy on Wednesday, 4 May 2022