സംവിധാനം : ലിജിൻ ജോസ്

ഫ്രൈഡേ, ലോ പോയിന്റ്, ചിത്രീകരണം പൂർത്തിയായ റോഷൻ മാത്യു - നിമിഷ സജയൻ ചിത്രം എന്നിവയ്ക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഹേർ മേയ് 7ന് തിരുവനന്തപുരത്ത് ആരംഭിക്കും.
ചിത്രത്തിന്റെ പൂജ നാളെ നടക്കും. ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെയും പേരുകൾ ചേർത്താണ് ചിത്രത്തിന്റെ ടൈറ്രിൽ തയാറാക്കിയിരിക്കുന്നത്.സ്ത്രീ കേന്ദ്രീകൃത ചിത്രമായിരിക്കും ഹേർ.ഉർവശി ശാന്ത എന്ന കഥാപാത്രത്തെയും പാർവതി രുചി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.രേഷ്മയായി രമ്യ നമ്പീശനും അനാമികയായി െഎശ്വര്യ രാജേഷും ലിജോ മോൾ അഭിനയ എന്ന കഥാപാത്രമായും എത്തുന്നു. പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് മറ്റു താരങ്ങൾ. നവാഗതയായ അർച്ചന വാസുദേവ് രചന നിർവഹിക്കുന്നു.ലിജിൻ ജോസ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന് അർച്ചന രചന നിർവഹിച്ചിട്ടുണ്ട്. എ.ടി. സ്റ്റുഡിയോയുടെ ബാനറിൽ അനീഷ് എം. തോമസാണ് നിർമ്മാണം. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: കിരൺദാസ്. പ്രൊഡക്ഷൻ കൺട്രോളർ: ഷിബു. ജി. സുശീലൻ.